A HUMBLE REQUEST

*
**
****
ഇത് ശ്രീസോമശേഖരക്ഷേത്രവുമായി ബന്ധപ്പെട്ട ബ്ലോഗാണ് . ക്ഷേത്രചരിത്രവുമായി ബന്ധപ്പെട്ടവിവരങ്ങള്‍ ബ്ലോഗില്‍ ചേര്‍ത്തുവരുന്നതേയുള്ളൂ. അതിന്റെ അപ് ഡേറ്റ് ഇനിയും പൂര്‍ണ്ണമായിട്ടില്ല. ഇക്കാര്യത്തിന് ബന്ധപ്പെട്ടവരില്‍ നിന്നും സഹായ സഹരകണങ്ങള്‍ ക്ഷണിക്കുന്നു.
പെരിങ്ങോട്ടുകര ശ്രീസോമശേഖരക്ഷേത്രചരിത്രത്തിന്റെ ഭാഗമായ സര്‍ക്കാര്‍ രേഖകള്‍ , ഫോട്ടോകള്‍ , പുസ്തകങ്ങള്‍ , ഇവയോടനുബന്ധിച്ചുള്ള എന്തെങ്കിലും വിവരം കൈവശമുള്ളവര്‍ താഴെ പറയുന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക . ഇവ സ്കാന്‍ ചെയ്തോ , ഫോട്ടോ കോപ്പി എടുത്തതിനുശേഷമോ തിരികെ തരുന്നതായിരിക്കും .
snperingottukara@gmail.com
ക്ഷേത്രവുമായി ബന്ധപ്പെട്ട വ്യക്തികളുടെ ഓര്‍മ്മക്കുറിപ്പുകള്‍ തയ്യാറാക്കുന്നതിന് പ്രസ്തുത കുടുബക്കാര്‍ സഹകരിക്കണമെന്നപേക്ഷിക്കുന്നു .
*
**
****

Wednesday, April 17, 2013

34.ശ്രീ തണ്ടാശ്ശേരി ശോഭനന്‍ ഡോക്ടര്‍

{ ആദ്യകാലത്തെ സോമശേഖരക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട വ്യക്തികളുടെ ഇന്നത്തെ അനന്തരാവകാശികളെ പരിചയപ്പെടുത്തുന്ന പോസ്റ്റാണിത് }
ശ്രീ തണ്ടാശ്ശേരി കുഞ്ഞയ്യപ്പന്റെ മകന്റെ മകനാണ് ശ്രീ ശോഭനന്‍ ഡോക്ടര്‍
ശ്രീ തണ്ടാശ്ശേരി ശോഭനന്‍ ഡോക്ടര്‍ 
ശോഭനന്‍ ഡോക്ടറുടെ ഭാര്യ ബേബി ടീച്ചര്‍ 


ബേബി ടീച്ചര്‍ മകന്റെ മകനോടൊപ്പം 

ബേബിടീച്ചറുടെ മാതാപിതാക്കള്‍ 


ശോഭനന്‍ ഡോക്ടറുടെ ഫാമിലി ഫോട്ടോ 

ഒരു ആദ്യകാല ചിത്രം 

ശ്രീമതി ബേബി ടീച്ചര്‍ അന്തിക്കാട് ഹൈസ്കൂള്‍ ഹെഡ് ‌മിസ്‌ട്രസ് ആയാണ് റിട്ടയര്‍ ചെയ്തത് 




Friday, April 05, 2013

33.ശ്രീ വി ആര്‍ മാമന്‍ ചോഹന്‍ ( ലഘു ജീവചരിത്രം )



വിദ്യാഭ്യാസ യോഗ്യത : ബി എ എല്‍ എല്‍ ബി
ജനനതിയ്യതി : കൊല്ലവര്‍ഷം 1062
പിതാവ് : പെരിഞ്ഞനം വലിയപറമ്പില്‍ രാമന്‍
കോളേജ് വിദ്യാഭ്യാസം : എറണാകുളത്തും മദ്രാസ് റസിഡന്‍സി കോളേജ്
എല്‍ എല്‍ ബി : ബോംബെയില്‍  നിന്ന്
തൊഴില്‍ : 1091 ല്‍ വക്കീലായി എറണാകുളത്ത് പ്രാക്ടീസ് ചെയ്തു.
ഭാര്യ : മയ്യഴിയിലെ മേയറായിരുന്ന ശ്രീ പുന്നാരമോട്ടിയുടെ മകള്‍
സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ : 1105 മേടം മുതല്‍ 1107 മകരം വരെ ഇദ്ദേഹം കൊച്ചി എസ് എന്‍ ഡി പി യോഗത്തിന്റെ പ്രസിഡണ്ടായിരുന്നു. 1094 ല്‍ സര്‍ ടി വിജയരാഘവാചാരി കൊച്ചി ദിവാന്‍‌ജി ആയിരുന്ന കാലത്ത് ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ കോഡ് റിവിഷന്‍ കമ്മറ്റിയില്‍ അംഗമായിരുന്ന മാമ ച്ചോഹന്റെ ഉത്സാഹത്തിലായിരുന്നു ഈഴവരാദി സമുദായങ്ങള്‍ക്ക് പകുതി ഫീസും പ്രത്യേക സ്കോളര്‍ഷിപ്പുകളും അനുവദിക്കുന്ന സമ്പ്രദായം നടപ്പില്‍ വരുത്തിയത് . ഈഴവരും മറ്റും തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ പുതിയ പ്രൈമറി സ്ക്കുളും മറ്റും സ്ഥാപിക്കുന്ന വിഷയത്തിലും കൂടാതെ കഴിയുന്നത്ര ഈഴവരെ പോലീസ് , റവന്യൂ മുതലായ വകുപ്പുകളില്‍ ഇന്‍സ്പെക്ടര്‍ ഉദ്യോഗത്തില്‍ നിയമിക്കുന്നതിനും ഫലപ്രദമായ സേവനം ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു.
ദിവാന്‍ സി ജി ഹെര്‍ബര്‍ട്ടിന്റെ കാലത്ത് ( 1106 ല്‍ ) ഇദ്ദേഹത്തെ അധഃകൃത സംരക്ഷകനായി നിയമിച്ചൂ. അധഃകൃത വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ ഫീസിളവിനു പുറമെ ഉച്ചഭക്ഷണവും പുസ്തകം , വസ്ത്രം എന്നിവയും സൌജന്യമായി കൊടുപ്പിക്കുന്ന സമ്പ്രദായം ഇദ്ദേഹത്തിന്റെ ശ്രമഫലമായി തുടങ്ങിയതാണ്  . 1115 ല്‍ മജിസ്‌ട്രേറ്റായ ഇദ്ദേഹം 1117 പെന്‍ഷന്‍ പറ്റി .
സ്വദേശമായ പെരിഞ്ഞനത്ത് ഇദ്ദേഹത്തിന്റെ മാനേജ് ‌മെന്റില്‍ രാമന്‍ മെമ്മോറിയല്‍ ഹൈസ്കുള്‍ ആരംഭിച്ചൂ. തന്റെ പിതാവിന്റെ നാമധേയത്തില്‍ ആരംഭിച്ച ഈ സ്ഥാപനമാണ് ഇന്നത്തെ രാമന്‍‌ മെമ്മോറിയല്‍ വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കുള്‍ .

Monday, April 01, 2013

32.ശ്രീനാരായണാശ്രമം പെരിങ്ങോട്ടുകര 1980


31.ശിവലിംഗസ്വാമികളുടെ ജീവചരിത്രവും കൃതികളും ( പുസ്തകപരിചയം )






ഗ്രന്ഥകാരന്‍ : സച്ചിദാനന്ദസ്വാമികള്‍ 
പ്രസാധനം : സച്ചിദാനന്ദസ്വാമി, ശ്രീനാരായണ നഗര്‍ , ചാലക്കുടി, ഫോണ്‍ : 9447409973
ഫസ്റ്റ് എഡിഷന്‍: 2008
വില : 350രൂപ

ഗ്രന്ഥകാരന്‍ : ശ്രീ സച്ചിദാനന്ദസ്വാമികള്‍ , ചാലക്കുടി ഗായത്രി  ആശ്രമം