A HUMBLE REQUEST

*
**
****
ഇത് ശ്രീസോമശേഖരക്ഷേത്രവുമായി ബന്ധപ്പെട്ട ബ്ലോഗാണ് . ക്ഷേത്രചരിത്രവുമായി ബന്ധപ്പെട്ടവിവരങ്ങള്‍ ബ്ലോഗില്‍ ചേര്‍ത്തുവരുന്നതേയുള്ളൂ. അതിന്റെ അപ് ഡേറ്റ് ഇനിയും പൂര്‍ണ്ണമായിട്ടില്ല. ഇക്കാര്യത്തിന് ബന്ധപ്പെട്ടവരില്‍ നിന്നും സഹായ സഹരകണങ്ങള്‍ ക്ഷണിക്കുന്നു.
പെരിങ്ങോട്ടുകര ശ്രീസോമശേഖരക്ഷേത്രചരിത്രത്തിന്റെ ഭാഗമായ സര്‍ക്കാര്‍ രേഖകള്‍ , ഫോട്ടോകള്‍ , പുസ്തകങ്ങള്‍ , ഇവയോടനുബന്ധിച്ചുള്ള എന്തെങ്കിലും വിവരം കൈവശമുള്ളവര്‍ താഴെ പറയുന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക . ഇവ സ്കാന്‍ ചെയ്തോ , ഫോട്ടോ കോപ്പി എടുത്തതിനുശേഷമോ തിരികെ തരുന്നതായിരിക്കും .
snperingottukara@gmail.com
ക്ഷേത്രവുമായി ബന്ധപ്പെട്ട വ്യക്തികളുടെ ഓര്‍മ്മക്കുറിപ്പുകള്‍ തയ്യാറാക്കുന്നതിന് പ്രസ്തുത കുടുബക്കാര്‍ സഹകരിക്കണമെന്നപേക്ഷിക്കുന്നു .
*
**
****

Sunday, March 31, 2013

30.ജയശീലന്റെ കവിതകള്‍ (പുസ്തകപരിചയം )

ശ്രീ കരാട്ടുപറമ്പില്‍ അച്ചൂതന്‍ മാസ്റ്റര്‍ മകന്‍ ജയശീലന്‍ ( കെ എ ജയശീലന്‍ ) 
പുസ്തകത്തിന്റെ ഫ്രണ്ട് പേജ് 
പുസ്തകത്തിന്റെ ബാക്ക് കവര്‍ 



പ്രസാധകര്‍ : കറന്റ് ബുക്സ്

ഗ്രന്ഥകാരനെക്കുറിച്ച് : 

ജനനം : 1940
ഫാറൂക്ക് ഗവ: ഗണപത് സ്കൂള്‍ , ഫാറൂക്ക് കോളേജ് , മദ്രാസ് ക്രിസ്ത്യന്‍ കോളേജ് , ശാന്തിനികേതന്‍ , ലാന്‍ കാസ്റ്റര്‍ സര്‍വ്വകലാശാല ( ഇംഗ്ലണ്ട് ) , സൈമണ്‍ ഫ്രേസര്‍ സര്‍വ്വകലാ‍ശാല  ( കാനഡ ) എന്നിവടങ്ങളില്‍ വിദ്യാഭ്യാസം .

മദ്രാസ് ക്രിസ്ത്യന്‍ കോളേജ് , പി എസ് ജി കോളേജ് കോയമ്പത്തൂര്‍ , സെന്റ് തോമസ് കോളേജ് തൃശൂര്‍ , റീജണല്‍ കോളേജ് ഓഫ് എഡ്യൂക്കേഷന്‍ ഭോപ്പാല്‍ , CIEFL ഹൈദ്രാബാദ് എന്നിവടങ്ങളിലായി ലക്‍ചറായും , റീഡറായും , പ്രഫസറായും ജോലിചെയ്തു.

ആരോഹണം ( 1986)  കവിതകള്‍ : കെ എ ജയശീലന്‍ ( 1997) എന്നിവ കൃതികള്‍
ഭാര്യ : അമൃതവല്ലി ( പ്രൊഫസര്‍ ,CIEFL ഹൈദ്രാബാദ് )
മക്കള്‍ : അന്നപൂര്‍ണ്ണ , മൈത്രേയി
വിലാസം : 3, CIEFL ക്വാര്‍ട്ടേഴ്‌സ് , ഹൈദ്രാബാദ് -500007
(പെരിങ്ങോട്ടുകര ശ്രീ സോമശേഖര ചരിത്രം എഴുതിയ ശ്രീ കരാട്ടുപറമ്പില്‍ അച്ചൂതന്‍ മാസ്റ്ററുടെ മകനാണ് ഗ്രന്ഥകാരന്‍ )

പുസ്തകത്തിലെ ആത്മകഥാ പ്രധാനമായ പ്രസ്താവനകള്‍ (ജീവിതരേഖ)

(ശ്രീ പി എന്‍ ഗോപീകൃഷ്ണന്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന് )
ശ്രീ പി എന്‍ ഗോപീകൃഷ്ണന്റെ ‘ഇടിക്കാലൂരി പനമ്പട്ടടി‘’ എന്ന കാവ്യസമാഹാരത്തിന്റെ പ്രകാശനവേളയില്‍ 

1940 ല്‍ കോഴിക്കോട് ജനിച്ചു.പിതാവ് കെ ആര്‍ അച്ചുതന്‍ ; ഇംഗ്ലീഷ് പഠിപ്പിക്കുന്ന കോളേജില്‍ അദ്ധ്യാപകന്‍ .
അമ്മ : ഉമ്പൂലി ( മിതവാദി പത്രാധിപര്‍ ശ്രീ  സി കൃഷ്ണന്റെ മൂത്ത മകള്‍ - ഹൈസ്കൂള്‍ അദ്ധ്യാപിക)
ബാല്യകാലജീവിതം : സ്കൂള്‍ ഉള്ള അവസരത്തില്‍ കോഴിക്കോട് . വെക്കേഷനില്‍ പിതാവിന്റെ സ്വദേശമായ പെരിങ്ങോട്ടുകരയിലും  ബന്ധുക്കള്‍ ഉള്ള തൃശൂരും
സാഹിത്യാഭിരുചിക്ക് അടിത്തറയിട്ടത് തൃശൂരില്‍ സുധാകര ഫാര്‍മസി നടത്തിയിരുന്ന അമ്മാ‍വന്‍ ശ്രീ ചങ്ങരംകുമരത്ത് ശങ്കരനാണ് . അദ്ദേഹത്തിന്റെ പ്രേരണമൂലം ആശാന്‍ കവിതകള്‍ ധാരാ‍ളം വായിച്ചു ;അല്പം വള്ളത്തോള്‍ കവിതകളും
പിന്നീടെപ്പോഴോ ഇംഗ്ലീഷ് കവിതകള്‍ ഇഷ്ടപ്പെട്ടുതുടങ്ങി. സാഹിത്യാഭിരുചികാരണം  മദ്രാസ് കൃസ്ത്യന്‍ കോളേജില്‍ ചേര്‍ന്ന് 1960 ല്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി എ ഓണേഴ്‌സ് പാസ്സായി. കുറച്ചു വര്‍ഷങ്ങള്‍ കോളേജ് അദ്ധ്യാപകനായി ജോലിനോക്കിയ ശേഷം ടാഗോറിന്റെ ശാന്തിനികേതനിലുള്ള വിശ്വഭാരതി സര്‍വ്വകലാശാലയില്‍ ചേര്‍ന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പി എച്ച് ഡി ബിരുദമെടുത്തു.  1970 ല്‍ ഹൈദ്രാബാദിലെ സെന്‍‌ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസ് എന്ന സ്ഥാപനത്തില്‍ ലക്‍ചറര്‍ ആയി ചേര്‍ന്നു.അവിടത്തെ അദ്ധ്യാപനജീവിതത്തില്‍ , ആധുനിക ഭാഷാ ശാസ്ത്രത്തോട് ആകൃഷ്ടനാവുക കാരണം പിന്നീട് ആ വിഷയത്തില്‍ വിദ്യാര്‍ത്ഥിയായി . ആ വിഷയത്തില്‍ ഇംഗ്ലണ്ടിലെ ലാന്‍കാസ്റ്റര്‍ സര്‍വ്വകലാശാലയില്‍ നിന്ന് എം എ യും കാനഡയിലെ സൈമണ്‍ ഫ്രേസര്‍ സര്‍വ്വകലാശാലയില്‍ നിന്ന് പി എച്ച് ഡി യും എടുത്തു. ഔദ്യാഗിക സമയത്തിന്റെ ഭൂരിഭാഗവും ഇപ്പോള്‍ ഭാഷാ ശാസ്ത്രത്തിന്റെ ഗവേഷണത്തിന് ഉപയോഗിക്കുന്നു.

 CIEFL  ഹൈദ്രാ‍ബാ‍ദിലെ പ്രോഫസറായ അമൃതവല്ലിയാണ് ഭാര്യ . അന്നപൂര്‍ണ്ണ , മൈത്രേയി എന്നിവര്‍ മക്കളാണ് .

കവിതയെഴുത്തിന് പ്രേരണ നല്‍കിയത് ശ്രീ കെ ജി ശങ്കരപ്പിള്ളയാണ് .
സ്കൂള്‍ വെക്കേഷനില്‍ പെരിങ്ങോട്ടുകരയിലായിരിക്കുമ്പോള്‍ ശ്രീ മശേഖരാശ്രമത്തിലുണ്ടായിരുന്ന ശ്രീ ജഗദീശ്വരാനന്ദസ്വാമികള്‍ സംസ്‌കൃതം പഠിപ്പിച്ചു. അമ്മ പഠിപ്പിച്ചിരുന്ന ഹൈസ്കൂളിലും അച്ഛന്‍ പഠിപ്പിച്ചിരുന്ന ഫാറൂക്ക് കോളേജിലുമായിരുന്നു പഠനം .
അമ്മയുടെ  അച്ഛന്‍ മിതവാദി  സി കൃഷ്ണന്റെ നിരീശ്വരവാദവും ബുദ്ധമത പ്രേമവുമൊക്ക് ഏറെ സ്വാധീനിച്ചിട്ടുണ്ട് .  അതിനാല്‍  ഞാന്‍ നിരീശ്വരവിശ്വാസിയായിരുന്നു.
എന്റെ കുടുംബത്തിന്റെ പ്രത്യേകത ഞങ്ങള്‍ക്ക് മതപരമായ യാതൊരു അനുഷ്ഠാനശീലവും ഉണ്ടായിരുന്നില്ല എന്നതാണ് . അച്ഛനും അമ്മയും ഈശ്വരവിശ്വാ‍സികള്‍ തന്നെയായിരുന്നുവോ എന്നു സംശയം . ദൈവത്തിന്റെ ചിത്രമില്ലാതെ വീ‍ട്ടില്‍ വസിക്കുന്നതിനാല്‍ ഞങ്ങള്‍ ഏത് മതക്കാരെന്ന് ഇപ്പോള്‍ പോലും പെട്ടെന്നാര്‍ക്കും പറയാന്‍ കഴിയില്ല.അന്നും ഓണമില്ല , വിഷുവില്ല . എന്റെ പിറന്നാള്‍ പോലും അമ്മ കഴിഞ്ഞതിനു ശേഷമാണ് ഓര്‍ക്കുക  . അമ്പലത്തില്‍ പോകില്ല . മതം തീരെയില്ല . ഇന്ന് എന്റെ മക്കളും അങ്ങനെ തന്നെ വളരുന്നു.
1974ല്‍ ഞാനും അമൃതവല്ലിയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.  .പ്രേമവിവാഹമായിരുന്നു. അമൃതയുടെ വീട്ടുകാരുടെ ഭാഗത്തുനിന്നും വലിയ എതിര്‍പ്പ് ഉണ്ടായിരുന്നു.  അമൃത കന്നടക്കാരിയായിരുന്നു.
1974  ആഗസ്റ്റ് 23 നായിരുന്നു ഞങ്ങളുടെ വിവാഹം .
1976 ആഗസ്റ്റില്‍ അമൃത് കോമണ്‍‌വെല്‍ത്ത് സ്കോളര്‍ഷിപ്പ് കിട്ടി കനഡയിലെത്തി.
1977 ല്‍ ഞാന്‍ കനഡക്കു പോയി.
1980 ല്‍ ഞങ്ങള്‍ തിരിച്ചു വന്നു
1981 ല്‍ മൂത്തകുട്ടി അന്നപൂര്‍ണ്ണ പിറന്നു.
1986 ആരോഹണം എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു                                                        ബഹുമാനത്തിനെ ഭയപ്പെടുക
.“ആളുകളുടെ ബഹുമാനത്തിനെ ഭയപ്പെടുക
അത് നിങ്ങളുടെ സ്വാതന്ത്ര്യത്തിനെ ബാധിക്കുന്നു
ആളുകളുടെ ശകാരവും വേണ്ട
അത്, സൊല്ലയും പൊല്ലാപ്പുമാണ്.
എനിക്ക്, നിങ്ങള്‍ക്കു ചെയ്യാവുന്ന
ഏറ്റവും വലിയ ഉപകാരം
എന്നെ കണ്ടില്ലെന്നു നടിക്കുകയാണ്”

Tuesday, March 26, 2013

29.COCHIN SNDP YOGAM SOUVENIR( BOOK REVIEW)




28.ശ്രീ ബോധാനന്ദ സ്വാമികള്‍


27.ആദ്യകാലത്തെ സോമശേഖര ക്ഷേത്രം


ഈ ക്ഷേത്രത്തിന്റെ പണി നടത്തിയത് ഇഞ്ചമുടിയിലെ ശ്രീ കൊച്ചുകുട്ടന്‍ ആശാ‍രിയാണ് .

26.കൊച്ചീ യോഗം പ്രധാന പ്രവര്‍ത്തകര്‍


25.മലബാറിലെ യോഗത്തിന്റെ പ്രധാന പ്രവര്‍ത്തകര്‍


24.അരുവിപ്പുറത്തു സമ്മേളിച്ച യോഗത്തിന്റെ ഒന്നാമത്തെ സമ്മേളനം


23 കൊച്ചി എസ് എന്‍ ഡി പി യോഗം പൊതു അദ്ധ്യക്ഷന്മാര്‍


22 കൊച്ചി എസ് എന്‍ ഡി പി യോഗം സ്ഥിരാദ്ധ്യക്ഷന്മാര്‍ 2


21.കൊച്ചി എസ് എന്‍ ഡി പി യോഗം സ്ഥിരാദ്ധ്യക്ഷന്മാര്‍


20.കൊച്ചി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിമാര്‍ 3


19..കൊച്ചി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിമാര്‍ 2


18.കൊച്ചി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിമാര്‍ 1


17.ശ്രീ കരാട്ടുപറമ്പില്‍ എസ് കൃഷ്ണന്‍


16.ശ്രീ കെ ആര്‍ ഭാസ്കരന്‍


15.കെ അയ്യപ്പന്‍ ബി എ എം എല്‍ സി


14.കൊച്ചി എസ് എന്‍ ഡി പി യോഗം ഡയറക്ടന്മാര്‍


13.കൊച്ചി എസ് എന്‍ ഡി പി യോഗം


12.കൊച്ചി എസ് എന്‍ ഡി പി സമ്മേളനം 1121


11.സര്‍ പി രാജഗോപാലാചാരി തിരുവിതാംകൂര്‍ ദിവാന്‍ പദം ഒഴിഞ്ഞുപോപോലുന്ന അവസരത്തില്‍ ആലുവയില്‍ വെച്ചെടുത്ത ഫോട്ടോ


Thursday, March 21, 2013

10.തണ്ടാശ്ശേരി കുഞ്ഞയ്യപ്പന്റെ വീടും ചെമ്പൂക്കാവിലെ കൊല്ലംകോട് രാജകൊട്ടാരവും


ഈ വീട് പണികഴിപ്പിച്ചത് ശ്രീ തണ്ടാശ്ശേരി കുഞ്ഞയ്യപ്പന്‍ ( 1870 - 1939 ) ആണ് . അദ്ദേഹം കൊല്ലംകൊട് രാജാവായ വാസുദേവ രാജ തന്റെ മകള്‍ക്ക് സമ്മാനമായി നല്‍കിയ കൊട്ടാരത്തിന്റെ മാതൃകയില്‍ ഈ വീട് പണികഴിപ്പിച്ചത് . ചെമ്പൂക്കാവിലെ മുന്‍ പറഞ്ഞ കൊട്ടാരം പണിപുത്തിയാക്കി രാജാവ് തന്റെ മകള്‍ക്ക് കൊടുത്തത് 1904 ല്‍ ആണ് . തണ്ടാശ്ശേരി കുഞ്ഞയ്യപ്പന്റെ ഈ വീട് പണിയുന്നതിന് നേതൃത്വം നല്‍കിയത് ചിറക്കല്‍ ഇഞ്ചമുടിയിലെ കൊച്ചൂകുട്ടന്‍ ആശാരിയാണ് . പ്രസ്തുത ആശാരിതന്നെയാണ് ആദ്യകാലത്തെ ശ്രീസോമശേഖരക്ഷേത്രം നിര്‍മ്മിച്ചത് . അന്ന് അതിനെ കഴുക്കോലിന്മേല്‍ പ്രസ്തുതക്ഷേത്രത്തെക്കുറിച്ചും ക്ഷേത്രത്തിന്റെ നിര്‍മ്മാണ അളവുകളെക്കുറിച്ചും രേഖപ്പെടുത്തിയിരുന്നുവെത്രെ!



ശ്രീ തണ്ടാശ്ശേരി കുഞ്ഞയ്യപ്പന്‍ തൃശൂരിലെ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ  മാതൃകയില്‍ പണികഴിപ്പിച്ച വീടിന്റെ മുന്‍ഭാഗം 








ഈ വീട്ടില്‍  ശ്രീനാരായണഗുരുവും കുമാരനാശാനും പെരിങ്ങോട്ടുകര ശ്രീസോമശേഖരക്ഷേത്രാശ്രമം സ്ഥാപിക്കുനതിനുമുന്‍പ്  പലപ്പോഴും താമസിച്ചിട്ടുണ്ട് . വീടിനുമുന്നില്‍ നില്‍ക്കുന്നത് ശ്രീ കുഞ്ഞയ്യപ്പന്റെ ചെറുമകനായ തണ്ടാശ്ശേരി ശോഭനന്‍ ഡോക്ടറാണ് .

ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തിന്റെ ചരിത്രം

 :                                                                                                                                               കൊല്ലംകോട് രാജാവായിരുന്ന വാസുദേവ രാജാ 1904ല്‍   തൃശുരിലെ ചെമ്പൂക്കാവില്‍ ഒരു കൊട്ടാരം   പണികഴിപ്പിച്ച് തന്റെ മകള്‍ക്ക് സമ്മാനമായി  നല്‍കി .അവര്‍ ഇത് ഒരു വേനല്‍ക്കാല വസതിയായി ആയാണ് ഉപയോഗിച്ചിരുന്നതെത്രെ! തൃശൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ വരുമ്പോഴും ഇവിടെ താമസിക്കുമായിരുന്നുവെത്രെ! ത്യുശൂര്‍ ടൌണ്‍ മൃഗശാല കോം‌പ്ലക്സില്‍ സ്ഥിതിചെയ്യുന്ന ഈ മ്യൂസിയത്തില്‍ വാസുദേവരാജയുടെ വ്യക്തിപരമാ‍യ വസ്തുക്കള്‍ പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട് . കേരള വാസ്തുശില്പകലയുടേയും പാശ്ചാത്യ ഡീസൈനിന്റേയും അതുല്യമായ ഒരു മിശ്രണമാണ് ഈ കൊട്ടാരം പണിയുന്നതിന്  ഉപയോഗപ്പെടുത്തിയിട്ടുള്ളത് .

1938ല്‍ കൊച്ചി ഗവണ്മെന്റിന്റെ നേതൃത്ത്വത്തില്‍ ശ്രീമൂലം ചിത്രശാല എന്ന പേരില്‍ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം സ്ഥാപിച്ചു. തൃശുര്‍ ടൌണ്‍ ഹാളിന്റെ ബാല്‍ക്കണിയിലാണ് അന്ന് ഇത് പ്രവര്‍ത്തിച്ചിരുന്നത് . 1948 ല്‍  ആര്‍ക്കിയോളജിക്കല്‍ ഗ്യാലറികൂടി ഇതിനോട് കൂട്ടിച്ചേര്‍ത്തു.1975ല്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പ് ഇത് ഏറ്റെടുക്കുകയും മ്യൂസിയമായി മാറ്റുകയും ചെയ്തു.

കൊല്ലംകൊട് രാജാവ് നിര്‍മ്മിച്ച കൊട്ടാരത്തിന്റെ ചിത്രങ്ങള്‍ താഴെ 
കൊട്ടാരത്തിന്റെ മുകള്‍ഭാഗം 




കൊട്ടാരത്തിന്റെ മനോഹരമായ മുന്‍ഭാഗം 

വടക്കുഭാഗത്തുനിന്നുമുള്ള ദൃശ്യം 

മുന്‍ഭാ‍ഗത്തെ ചവിട്ടുപടികള്‍ 

മുകളിലെ ജനലിലെ കൊത്തുപണികള്‍ 

ഇതും കൊത്തുപണികളാല്‍ അലംകൃതം 

9.തണ്ടാശ്ശേരി അച്ചൂതന്‍ ഭാര്യ മാധവി ( ഫോട്ടോസ് )








ശ്രീ കരാട്ടുപറമ്പില്‍ കൃഷ്ണന്റെ മകളാണ് ശ്രീമതി മാധവി.

8.തണ്ടാ‍ശ്ശേരി കുഞ്ഞയ്യപ്പന്‍ മകന്‍ അച്ചുതന്‍ ( ഫോട്ടോസ് )