A HUMBLE REQUEST

*
**
****
ഇത് ശ്രീസോമശേഖരക്ഷേത്രവുമായി ബന്ധപ്പെട്ട ബ്ലോഗാണ് . ക്ഷേത്രചരിത്രവുമായി ബന്ധപ്പെട്ടവിവരങ്ങള്‍ ബ്ലോഗില്‍ ചേര്‍ത്തുവരുന്നതേയുള്ളൂ. അതിന്റെ അപ് ഡേറ്റ് ഇനിയും പൂര്‍ണ്ണമായിട്ടില്ല. ഇക്കാര്യത്തിന് ബന്ധപ്പെട്ടവരില്‍ നിന്നും സഹായ സഹരകണങ്ങള്‍ ക്ഷണിക്കുന്നു.
പെരിങ്ങോട്ടുകര ശ്രീസോമശേഖരക്ഷേത്രചരിത്രത്തിന്റെ ഭാഗമായ സര്‍ക്കാര്‍ രേഖകള്‍ , ഫോട്ടോകള്‍ , പുസ്തകങ്ങള്‍ , ഇവയോടനുബന്ധിച്ചുള്ള എന്തെങ്കിലും വിവരം കൈവശമുള്ളവര്‍ താഴെ പറയുന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക . ഇവ സ്കാന്‍ ചെയ്തോ , ഫോട്ടോ കോപ്പി എടുത്തതിനുശേഷമോ തിരികെ തരുന്നതായിരിക്കും .
snperingottukara@gmail.com
ക്ഷേത്രവുമായി ബന്ധപ്പെട്ട വ്യക്തികളുടെ ഓര്‍മ്മക്കുറിപ്പുകള്‍ തയ്യാറാക്കുന്നതിന് പ്രസ്തുത കുടുബക്കാര്‍ സഹകരിക്കണമെന്നപേക്ഷിക്കുന്നു .
*
**
****

Thursday, March 21, 2013

10.തണ്ടാശ്ശേരി കുഞ്ഞയ്യപ്പന്റെ വീടും ചെമ്പൂക്കാവിലെ കൊല്ലംകോട് രാജകൊട്ടാരവും


ഈ വീട് പണികഴിപ്പിച്ചത് ശ്രീ തണ്ടാശ്ശേരി കുഞ്ഞയ്യപ്പന്‍ ( 1870 - 1939 ) ആണ് . അദ്ദേഹം കൊല്ലംകൊട് രാജാവായ വാസുദേവ രാജ തന്റെ മകള്‍ക്ക് സമ്മാനമായി നല്‍കിയ കൊട്ടാരത്തിന്റെ മാതൃകയില്‍ ഈ വീട് പണികഴിപ്പിച്ചത് . ചെമ്പൂക്കാവിലെ മുന്‍ പറഞ്ഞ കൊട്ടാരം പണിപുത്തിയാക്കി രാജാവ് തന്റെ മകള്‍ക്ക് കൊടുത്തത് 1904 ല്‍ ആണ് . തണ്ടാശ്ശേരി കുഞ്ഞയ്യപ്പന്റെ ഈ വീട് പണിയുന്നതിന് നേതൃത്വം നല്‍കിയത് ചിറക്കല്‍ ഇഞ്ചമുടിയിലെ കൊച്ചൂകുട്ടന്‍ ആശാരിയാണ് . പ്രസ്തുത ആശാരിതന്നെയാണ് ആദ്യകാലത്തെ ശ്രീസോമശേഖരക്ഷേത്രം നിര്‍മ്മിച്ചത് . അന്ന് അതിനെ കഴുക്കോലിന്മേല്‍ പ്രസ്തുതക്ഷേത്രത്തെക്കുറിച്ചും ക്ഷേത്രത്തിന്റെ നിര്‍മ്മാണ അളവുകളെക്കുറിച്ചും രേഖപ്പെടുത്തിയിരുന്നുവെത്രെ!



ശ്രീ തണ്ടാശ്ശേരി കുഞ്ഞയ്യപ്പന്‍ തൃശൂരിലെ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ  മാതൃകയില്‍ പണികഴിപ്പിച്ച വീടിന്റെ മുന്‍ഭാഗം 








ഈ വീട്ടില്‍  ശ്രീനാരായണഗുരുവും കുമാരനാശാനും പെരിങ്ങോട്ടുകര ശ്രീസോമശേഖരക്ഷേത്രാശ്രമം സ്ഥാപിക്കുനതിനുമുന്‍പ്  പലപ്പോഴും താമസിച്ചിട്ടുണ്ട് . വീടിനുമുന്നില്‍ നില്‍ക്കുന്നത് ശ്രീ കുഞ്ഞയ്യപ്പന്റെ ചെറുമകനായ തണ്ടാശ്ശേരി ശോഭനന്‍ ഡോക്ടറാണ് .

ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തിന്റെ ചരിത്രം

 :                                                                                                                                               കൊല്ലംകോട് രാജാവായിരുന്ന വാസുദേവ രാജാ 1904ല്‍   തൃശുരിലെ ചെമ്പൂക്കാവില്‍ ഒരു കൊട്ടാരം   പണികഴിപ്പിച്ച് തന്റെ മകള്‍ക്ക് സമ്മാനമായി  നല്‍കി .അവര്‍ ഇത് ഒരു വേനല്‍ക്കാല വസതിയായി ആയാണ് ഉപയോഗിച്ചിരുന്നതെത്രെ! തൃശൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ വരുമ്പോഴും ഇവിടെ താമസിക്കുമായിരുന്നുവെത്രെ! ത്യുശൂര്‍ ടൌണ്‍ മൃഗശാല കോം‌പ്ലക്സില്‍ സ്ഥിതിചെയ്യുന്ന ഈ മ്യൂസിയത്തില്‍ വാസുദേവരാജയുടെ വ്യക്തിപരമാ‍യ വസ്തുക്കള്‍ പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട് . കേരള വാസ്തുശില്പകലയുടേയും പാശ്ചാത്യ ഡീസൈനിന്റേയും അതുല്യമായ ഒരു മിശ്രണമാണ് ഈ കൊട്ടാരം പണിയുന്നതിന്  ഉപയോഗപ്പെടുത്തിയിട്ടുള്ളത് .

1938ല്‍ കൊച്ചി ഗവണ്മെന്റിന്റെ നേതൃത്ത്വത്തില്‍ ശ്രീമൂലം ചിത്രശാല എന്ന പേരില്‍ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം സ്ഥാപിച്ചു. തൃശുര്‍ ടൌണ്‍ ഹാളിന്റെ ബാല്‍ക്കണിയിലാണ് അന്ന് ഇത് പ്രവര്‍ത്തിച്ചിരുന്നത് . 1948 ല്‍  ആര്‍ക്കിയോളജിക്കല്‍ ഗ്യാലറികൂടി ഇതിനോട് കൂട്ടിച്ചേര്‍ത്തു.1975ല്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പ് ഇത് ഏറ്റെടുക്കുകയും മ്യൂസിയമായി മാറ്റുകയും ചെയ്തു.

കൊല്ലംകൊട് രാജാവ് നിര്‍മ്മിച്ച കൊട്ടാരത്തിന്റെ ചിത്രങ്ങള്‍ താഴെ 
കൊട്ടാരത്തിന്റെ മുകള്‍ഭാഗം 




കൊട്ടാരത്തിന്റെ മനോഹരമായ മുന്‍ഭാഗം 

വടക്കുഭാഗത്തുനിന്നുമുള്ള ദൃശ്യം 

മുന്‍ഭാ‍ഗത്തെ ചവിട്ടുപടികള്‍ 

മുകളിലെ ജനലിലെ കൊത്തുപണികള്‍ 

ഇതും കൊത്തുപണികളാല്‍ അലംകൃതം 

No comments:

Post a Comment