A HUMBLE REQUEST

*
**
****
ഇത് ശ്രീസോമശേഖരക്ഷേത്രവുമായി ബന്ധപ്പെട്ട ബ്ലോഗാണ് . ക്ഷേത്രചരിത്രവുമായി ബന്ധപ്പെട്ടവിവരങ്ങള്‍ ബ്ലോഗില്‍ ചേര്‍ത്തുവരുന്നതേയുള്ളൂ. അതിന്റെ അപ് ഡേറ്റ് ഇനിയും പൂര്‍ണ്ണമായിട്ടില്ല. ഇക്കാര്യത്തിന് ബന്ധപ്പെട്ടവരില്‍ നിന്നും സഹായ സഹരകണങ്ങള്‍ ക്ഷണിക്കുന്നു.
പെരിങ്ങോട്ടുകര ശ്രീസോമശേഖരക്ഷേത്രചരിത്രത്തിന്റെ ഭാഗമായ സര്‍ക്കാര്‍ രേഖകള്‍ , ഫോട്ടോകള്‍ , പുസ്തകങ്ങള്‍ , ഇവയോടനുബന്ധിച്ചുള്ള എന്തെങ്കിലും വിവരം കൈവശമുള്ളവര്‍ താഴെ പറയുന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക . ഇവ സ്കാന്‍ ചെയ്തോ , ഫോട്ടോ കോപ്പി എടുത്തതിനുശേഷമോ തിരികെ തരുന്നതായിരിക്കും .
snperingottukara@gmail.com
ക്ഷേത്രവുമായി ബന്ധപ്പെട്ട വ്യക്തികളുടെ ഓര്‍മ്മക്കുറിപ്പുകള്‍ തയ്യാറാക്കുന്നതിന് പ്രസ്തുത കുടുബക്കാര്‍ സഹകരിക്കണമെന്നപേക്ഷിക്കുന്നു .
*
**
****

Friday, March 15, 2013

3.സോമശേഖരക്ഷേത്രത്തിലെ അത്താണി



പ്രസ്തുത അത്താണി സ്ഥാപിക്കുന്നതിനായി മുന്‍‌കൈ എടുത്തത് സദ്‌ഗുരു മലയാളി സ്വാമി അവര്‍കള്‍ ആണ് . പെരിങ്ങോട്ടുകര സോമശേഖരക്ഷേത്രത്തിലെ മഠാധിപതിയായിരുന്ന ശിവലിംഗസ്വാമിയുടെ അന്തേവാസിയായിരുന്നു മലയാളസ്വാമി . അത്താ‍ണി മാത്രമല്ല , ക്ഷേത്രപ്പറമ്പിനു പുറത്ത് കിഴക്കുഭാ‍ഗത്ത് ഒരു കല്‍ക്കിണറും സ്ഥാപിക്കുന്നതില്‍ അദ്ദേഹം മുന്‍‌കൈ എടുത്തിരുന്നു. ചുമടുംകൊണ്ടുവരുന്ന വഴിയാത്രക്കാര്‍ക്ക് ചുമടിറക്കാന്‍ വേണ്ടിയാണ് ഈ അത്താണി സ്ഥാപിച്ചത് . അത്താണിയില്‍ 1087 തുലാം 28 സോമശേഖരന്‍ വക എന്ന് കൊത്തിവെച്ചിട്ടുമുണ്ട്

No comments:

Post a Comment